'ചോദ്യപേപ്പര്‍ വില്‍പ്പനയ്‌ക്കെന്ന് ടെലിഗ്രാം ഗ്രൂപ്പില്‍ പരസ്യം'; കേസെടുത്ത് പൊലീസ്, സംസ്ഥാനത്ത് ആദ്യം

. ജൂലൈ ആറിനു നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും ആണ് വില്‍പ്പനയ്ക്ക് എന്ന പേരില്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ പരസ്യം ചെയ്തത്.

EXAM FRAUD
വില്‍പ്പനയ്ക്ക് എന്ന പേരില്‍ പരസ്യം ചെയ്തത് ജൂലൈ ആറിനു നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും Source by : പ്രതീകാത്മക ചിത്രം
Last Updated :4 July 2024, 9:38 pm IST

തിരുവനന്തപുരം: വിദേശത്ത് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയശേഷം ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടത്തുന്ന ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്സാമിനേഷന്‍ (എഫ്എംജിഇ) എന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ വില്‍പ്പനയ്‌ക്കെന്ന് ടെലിഗ്രാം ഗ്രൂപ്പില്‍ പരസ്യം ചെയ്ത സംഘങ്ങള്‍ക്കെതിരെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജൂലൈ ആറിനു നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും ആണ് വില്‍പ്പനയ്ക്ക് എന്ന പേരില്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ പരസ്യം ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദി പബ്ലിക് എക്‌സാമിനേഷന്‍ (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ആക്ട് 2024 പ്രകാരമാണ് കേസെടുത്തത്. ഈ നിയമം ചുമത്തി രജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്. ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി വിവിധ ടെലിഗ്രാം ചാനലുകള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ 24 മണിക്കൂറും സൈബര്‍ പട്രോളിങ് ആരംഭിച്ചതായി പൊലീസ് സൈബര്‍ ഡിവിഷന്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now