
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

പാലക്കാട്: സൗഹൃദത്തില് നിന്ന് പിന്മാറിയെന്ന വിരോധത്തില് യുവാവ് യുവതിയെയും അച്ഛനെയും വീട്ടില് കയറി വെട്ടിപ്പരിക്കേല്പ്പിച്ചു. പാലക്കാട് നെന്മാറ വലതലയിലാണ് അക്രമം നടന്നത്. സതീഷ് കുമാര്, ശ്രുതി എന്നിവര്ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ഡ്രൈവര് മേലാര്കോട് കൂളിയാട് ഗിരീഷിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു.
നാലുവര്ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. വിദേശത്തായിരുന്ന ഇവര് നാട്ടില് തിരിച്ചെത്തിയതറിഞ്ഞ് വിവാഹാഭ്യര്ഥന നടത്തിയ പ്രതിയോടു താല്പര്യമില്ലെന്നു പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല് തുടര്ന്നും യുവതിയെ ഫോണിലൂടെ നിരന്തരം വിളിച്ചു ശല്യം ചെയ്തിരുന്നതായി ഇവര് പരാതിപ്പെട്ടു.
വിവാഹത്തിനു വഴങ്ങാതെ വന്നതോടെ ഇന്നലെ ഉച്ചയ്ക്ക് 2ന് നീളമുള്ള കത്തിയുമായി വീട്ടില് അതിക്രമിച്ചു കയറി ബെഡ്റൂമില് ഉണ്ടായിരുന്ന യുവതിയെ ആക്രമിച്ചതായും തടയാനെത്തിയ അച്ഛനെയും വെട്ടിപ്പരിക്കേല്പ്പിക്കുകയുമായിരുന്നു. യുവതിയുടെ കയ്യിലും മുതുകിലും അച്ഛന്റെ കൈവിരലിലും നെറ്റിയിലുമാണു പരിക്ക്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്ട്ടുകള്. കോടതിയില് ഹാജരാക്കിയ പ്രതിയെ പതിനാലുദിവസത്തേക്ക് റിമാന്ഡ് ചെയ്തു.
Summary
After a young woman rejected his marriage proposal, a man was arrested for allegedly attacking her and her father.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'പാര്ട്ടിയിലെ ചിലരുടെ എതിര്പ്പുകള് വകവെക്കാതെ തച്ചങ്കരിയെ വെട്ടി; വിഎസിന്റേത് ദീര്ഘവീക്ഷണമുള്ള നിലപാട്'

സ്വത്തു തര്ക്കം: അച്ഛനെയും മകളെയും പഞ്ചായത്ത് ഓഫീസിനുള്ളിലിട്ട് വെട്ടിക്കൊലപ്പെടുത്തി



