
'എയിംസ് തൃശൂരില്‍ തന്നെ വേണം, സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേന്ദ്രത്തിന് കൈമാറിയിട്ടില്ല'

തിരുവനന്തപുരം: കേരളത്തില്‍ എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. എയിംസ് തൃശൂരില്‍ വേണമെന്നും എല്ലാ സൗകര്യങ്ങളും ഒത്തുചേര്‍ന്ന സ്ഥലമാണ് വേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
എയിംസിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കി കേന്ദ്രത്തിന് കൈമാറിയിട്ടില്ല. എല്ലാ സൗകര്യങ്ങളും ഒത്തുവരുന്ന സ്ഥലമാണ് എയിംസിനായി വേണ്ടത്. എയിംസ് അനുവദിക്കുന്നതില്‍ ഉചിതമായ രാഷ്ട്രീയം ഉണ്ടാകും. കേരളത്തോട് ചേര്‍ന്നുനില്‍ക്കുന്ന അതിര്‍ത്തി മേഖലകളിലെ ജനങ്ങള്‍ക്ക് കൂടി പ്രയോജനം ലഭിക്കുന്നതും വേഗത്തില്‍ എത്തിപ്പെടാന്‍ കഴിയുന്നതുമായ സ്ഥലമാകണം എയിംസിനായി തെരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴക്ക് വേണ്ടി വാദിച്ചതില്‍ പ്രാദേശിക വാദമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എല്ലാക്കാലത്തും വികസന കാര്യങ്ങളില്‍ കൂപ്പുകുത്തിയ ജില്ലയാണ് ആലപ്പുഴ. വികസന മികവില്‍ പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു. മംഗളം ദിനപത്രത്തിന്റെ വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
'AIIMS should be in Thrissur, the government has not completed the procedures and handed it over to the Center'; Suresh Gopi
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കൈപമംഗലം ദുരന്തം: പരസ്പരം പഴിചാരുന്നത് ഒളിച്ചോട്ടം; എൻഎച്ച്എഐക്ക് കർശന മുന്നറിയിപ്പ് നൽകി; സുരേഷ് ഗോപി

മലമ്പുഴ ഉദ്യാന നവീകരണം: അടുത്ത പുതുവർഷം വരെയുള്ള സമയം തരില്ല; വേണ്ടത് പ്രതിദിന റിപ്പോർട്ട്: കേന്ദ്രമന്ത്രി സുരേഷ് ഗോപി

