'റീല്‍സ് അല്ല, റിയല്‍ ആണ്, ചാണ്ടി ഉമ്മനാണ് താരം'; യൂത്ത് കോണ്‍ഗ്രസിനെതിരെ ഒളിയമ്പുമായി അജയ് തറയില്‍

ചാണ്ടി ഉമ്മന്റെ ചിത്രം പങ്കുവെച്ചാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ വിമര്‍ശനം.

Ajay Tharayil praises chandy oommen
അജയ് തറയില്‍,ചാണ്ടി ഉമ്മന്‍Source by : facebook
Last Updated :16 July 2025, 5:18 pm IST

തിരുവനന്തപുരം: റീല്‍സ് വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ പരോക്ഷ വിമര്‍ശനവുമായി അജയ് തറയില്‍. ചാണ്ടി ഉമ്മന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് വിമര്‍ശനം ഉന്നയിച്ചത്. റീല്‍സ് അല്ല റിയല്‍ ആണെന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ചാണ്ടി ഉമ്മന്റെ ചിത്രം പങ്കുവെച്ചാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ വിമര്‍ശനം. 'റീല്‍സ് അല്ല, റിയല്‍ ആണ്, ചാണ്ടി ഉമ്മനാണ് താരം' എന്നാണ് പോസ്റ്റ്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മന്‍ നടത്തിയ ഇടപെടലുകളെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് അജയ് തറയിലിന്റെ പോസ്റ്റ്. പോസ്റ്റിന് പിന്നാലെ അജയ് തറയിലിനുനേരെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്.

മുന്‍പ് യുവനേതാക്കള്‍ ഖദര്‍ ഉപേക്ഷിക്കുന്നതിനെതിരെ അജയ് തറയില്‍ രംഗത്തെത്തിയതും വിവാദമായിരുന്നു. വസ്ത്രധാരണത്തില്‍ പുതിയ തലമുറ കോണ്‍ഗ്രസുകാര്‍ ഡിവൈഎഫ്‌ഐയെ അനുകരിക്കാന്‍ ശ്രമിക്കുക ആണെന്നാണ് ഫെയ്‌സ്ബുക്കിലൂടെ അജയ് തറയില്‍ വിമര്‍ശനം ഉന്നയിച്ചത്. ഖദര്‍ വസ്ത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ കൂടിയാണ് പുതിയ തലമുറ മറക്കുന്നതെന്നും ഇതിനെയാണ് താന്‍ വിമര്‍ശിച്ചത് എന്നും അജയ് തറയില്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ റീല്‍സിലും ടി വി ചാനലുകളിലും മാത്രമേ കാണാറുള്ളൂവെന്ന് മുതിര്‍ന്ന നേതാക്കള്‍ വ്യാപകമായി പരാതി ഉന്നയിക്കുന്നുണ്ട്. സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ വേദിയിലിരുത്തി പി ജെ കുര്യനാണ് പരസ്യ വിമര്‍ശനത്തിന് തുടക്കമിട്ടത്. ക്ഷുഭിത യൗവ്വനത്തെ കൂടെ നിര്‍ത്തുന്നത് എസ്എഫ്‌ഐയാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ടി വിയില്‍ മാത്രമേ കാണാറുള്ളെന്നുമായിരുന്നു പി ജെ കുര്യന്റെ പരാമര്‍ശം.

News Now

Summary

Ajay Tharayil praises chandy oommen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates