അലനും താഹയും ഉള്‍പ്പടെ നിരവധി പേരാണ് ഇടതുസര്‍ക്കാരിന്റെ കാലത്ത് പൊലീസ് വേട്ടയ്ക്കിരയായതെന്നും ഷുഹൈബ്

Last Updated :20 January 2024, 8:33 am IST

News Now

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരെ സ്ഥാനാര്‍ഥിയാകാനുള്ള തീരുമാനം ഇടതുപക്ഷത്തിന്റെ ജീര്‍ണതയ്‌ക്കെതിരായ പ്രതിഷേധമെന്ന് പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലന്റെ പിതാവ് ഷുഹൈബ്. അലനും താഹയും ഉള്‍പ്പടെ നിരവധി പേരാണ് ഇടതുസര്‍ക്കാരിന്റെ കാലത്ത് പൊലീസ് വേട്ടയ്ക്കിരയായതെന്നും ഷുഹൈബ് പറഞ്ഞുയ

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പിന്തുണ പ്രതീക്ഷിക്കുന്നു. പത്ത് വര്‍ഷമായി സിപിഎമ്മില്‍ നിന്ന് അകന്ന് നില്‍ക്കുകയാണെന്നും ഷുഹൈബ് പറഞ്ഞു. ആര്‍എംപി സ്ഥാനാര്‍ഥിയായാണ് ഷുഹൈബ് ജനവിധി തേടുന്നത്.  കോഴിക്കോട് കോര്‍പറേഷനിലെ 61ാം വാര്‍ഡിലാണ് ഷുഹൈബ് മത്സരിക്കുന്നത്. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ് ഷുഹൈബ്.

അലന്റെ അറസ്റ്റോടു കൂടിയാണ് ഷുഹൈബ് പാര്‍ട്ടിയുമായി അകന്നത്. പിന്നീട് പാര്‍ട്ടിയുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. ആര്‍എംപിയുടെ അഭ്യര്‍ഥന മാനിച്ചാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നു ഷുഹൈബ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates