'വലത് കയ്യും ഇടത് കാലും വെട്ടും; കുടുംബത്തിന് വിഷം നല്‍കി കൊല്ലും': പി പി ചിത്തരഞ്ജന്‍ എംഎല്‍എയ്ക്ക് വധഭീഷണി

9 ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണം എന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു.

P_P_CHITHARANJAN
Last Updated :20 January 2024, 8:46 am IST



തിരുവനന്തപുരം: ആലപ്പുഴ എംഎല്‍എ പി പി ചിത്തരഞ്ജന് വധഭീഷണി. വലയത് കയ്യും ഇടത് കാലും വെട്ടി ആലപ്പുഴ മുന്‍സിപ്പാലിറ്റിക്ക് മുന്നില്‍ വെയ്ക്കുമെന്നും കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കി കൊല്ലുമെന്നും കത്തില്‍ പറയുന്നു. 9 ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണം എന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു. എംഎല്‍എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. 

ബെന്നി മാര്‍ട്ടിന്‍ മൂവാറ്റുപുഴ എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. എ എ റഹീം, എ എന്‍ ഷംസീര്‍ എന്നിവരെ ആക്രമിക്കുമെന്നും കത്തില്‍ പരാമര്‍ശമുണ്ട്. കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now