മറ്റന്നാള്‍മുതല്‍ എല്ലാ ബസുകളും നിരത്തിലിറക്കണം; കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം

കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും സര്‍വീസ് നടത്തണമെന്ന് നിര്‍ദേശം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:16 am IST
Edited by :migrator

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും സര്‍വീസ് നടത്തണമെന്ന് നിര്‍ദേശം. പല യൂണിറ്റുകളിലും ബസ് ഓടിക്കാതെ നിര്‍ത്തിയിട്ടിരിക്കുന്നതിനെത്തുടര്‍ന്നാണു നടപടി.

മറ്റന്നാള്‍ മുതല്‍ എല്ലാ ബസുകളും സര്‍വീസിന് ഇറക്കണമെന്ന് ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സോണല്‍ മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ജീവനക്കാരില്ലെങ്കില്‍ ബദല്‍ ജീവനക്കാരെ നിയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കോവിഡിന് മുമ്പ് പ്രതിദിനം ശരാശരി 5,700 സര്‍വീസുകളാണുണ്ടായിരുന്നത്. നിലവില്‍ 4400 എണ്ണമേ ഉള്ളു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now