സര്‍ക്കാര്‍ ഉത്തരവുകള്‍ മലയാളത്തില്‍ വേണം, ചീഫ് സെക്രട്ടറിയുടെ കര്‍ശന നിര്‍ദേശം; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി 

സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഉത്തരവുകളും സര്‍ക്കുലറുകളും കത്തിടപാടുകളും മലയാളത്തില്‍ വേണമെന്നു ചീഫ് സെക്രട്ടറി ഡോ വി വേണുവിന്റെ സര്‍ക്കുലര്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:22 am IST
Edited by :migrator

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഉത്തരവുകളും സര്‍ക്കുലറുകളും കത്തിടപാടുകളും മലയാളത്തില്‍ വേണമെന്നു ചീഫ് സെക്രട്ടറി ഡോ വി വേണുവിന്റെ സര്‍ക്കുലര്‍. ഇതു സംബന്ധിച്ചു 2017 ല്‍ പൊതുഭരണവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് നിര്‍ബന്ധമായി പാലിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. 

നിയമപരമായി ഇംഗ്ലീഷും സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴും കന്നടയും ഔദ്യോഗികഭാഷയായി ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ള പ്രത്യേക സാഹചര്യങ്ങളിലൊഴികെ മലയാളം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നു 2017 ലെ ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളില്‍ പോലും പല വകുപ്പുകളും മലയാളം ഉപയോഗിക്കുന്നില്ലെന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇതു സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിനെതിരാണ്. ധനകാര്യം, നിയമം എന്നി വകുപ്പുകളുടേതുള്‍പ്പെടെ എല്ലാ ഉത്തരവുകളും മലയാളത്തില്‍ വേണം. ഇക്കാര്യം ഉറപ്പാക്കേണ്ട ചുമതല വകുപ്പു സെക്രട്ടറിമാര്‍ക്കായിരിക്കും. സെക്രട്ടറിമാരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച പുരോഗതി വിലയിരുത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now