
റേഷൻ: ഈ മാസം അധിക മണ്ണെണ്ണ നൽകും
ഓണം, ബക്രീദ് ഉത്സവകാലം കണക്കിലെടുത്താണ് അധിക മണ്ണെണ്ണ നൽകുന്നത്
തിരുവനന്തപുരം: റേഷൻകടകൾ വഴി ഈ മാസം അധിക മണ്ണെണ്ണ നൽകും. സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്ക് ഒരു ലീറ്ററും മറ്റു കാർഡ് ഉടമകൾക്ക് അര ലീറ്ററും വീതം മണ്ണെണ്ണ അധികമായി നൽകാനാണ് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഉത്തരവ്. ഓണം, ബക്രീദ് ഉത്സവകാലം കണക്കിലെടുത്താണ് അധിക മണ്ണെണ്ണ നൽകുന്നത്.
കേന്ദ്ര വിഹിതം കുറവായതിനാൽ നിലവിൽ മൂന്ന് മാസത്തിലൊരിക്കലാണു മണ്ണെണ്ണ വിതരണം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേന്ദ്രത്തിൽ നിന്നു ലഭിച്ച മണ്ണെണ്ണയിൽ 1,44,851 ലീറ്റർ കോട്ടയം ജില്ലയിലെ റേഷൻ കടകളിലുള്ളതും കേന്ദ്രം നേരത്തേ അനുവദിച്ചതിൽ 1,00,44 കിലോ ലീറ്റർ മണ്ണെണ്ണ നീക്കിയിരിപ്പുള്ളതും കണക്കിലെടുത്താണ് ഈ മാസം കൂടുതൽ വിതരണം ചെയ്യുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്



