
വൈദ്യുതി ലൈനില്‍ കുരുങ്ങി അമ്പലപ്രാവ്; നാട് ഒരുമിച്ച് രക്ഷാപ്രവര്‍ത്തനം
ഭക്ഷണം തേടി വലിയങ്ങാടിയിൽ ഇറങ്ങിയപ്പോൾ പട്ടത്തിന്റെ നൂലിൽ കാല് ഉടത്തി വൈദ്യുതി ലൈനിൽ കുരുങ്ങുകയായിരുന്നു പ്രാവ്
കോഴിക്കോട്: വൈദ്യുതി ലൈനിൽ കുരുങ്ങിയ പ്രാവിനെ ഫയർഫോഴ്സും, കെഎസ്ഇബി ജീവനക്കാരും ചേർന്ന് രക്ഷപെടുത്തി. ഭക്ഷണം തേടി വലിയങ്ങാടിയിൽ ഇറങ്ങിയപ്പോൾ പട്ടത്തിന്റെ നൂലിൽ കാല് ഉടത്തി വൈദ്യുതി ലൈനിൽ കുരുങ്ങുകയായിരുന്നു പ്രാവ്.
ഏതു നിമിഷവും ഷോക്കേറ്റ് കത്തിക്കരിയുമെന്ന സ്ഥിതിയിലായ അമ്പലപ്രാവ്. വ്യാഴാഴ്ച ഉച്ചക്കു ശേഷം പഴയ പാസ്പോർട്ട് ഓഫിസിന് സമീപമാണ് പ്രാവ് കുടുങ്ങി തൂങ്ങിയാടുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ ഉടൻ ബീച്ച് ഫയർ സ്റ്റേഷനിൽ അറിയിച്ചതോടെ സീനിയർ ലീഡിങ് ഫയർമാൻ അബ്ദുൽ ഷുക്കൂറിന്റെ നേതൃത്വത്തിലെ സംഘം ഇവിടേക്കെത്തി.
11 കെവി ലൈനിലാണ് പ്രാവ് കുടുങ്ങിയത്. ഇതോടെ കെഎസ്ഇബിയിൽ വിവരം അറിയിച്ചു. വൈദ്യുതി ജീവനക്കാർ ലൈൻ ഓഫാക്കി പോസ്റ്റിൽ കയറിയപ്പോൾ ചിറക് ചുറ്റി പ്രാവ് താഴെ വീണ് അപകടം പറ്റാതിരിക്കാൻ ഫയർഫോഴ്സ് രക്ഷാവലയൊരുക്കി.
ലൈനിലെ ചരട് മുറിച്ച് വൈദ്യുതി ഉദ്യോഗസ്ഥർ പ്രാവിനെ മാറത്തണച്ച് താഴെയെത്തിച്ചു. അതോടെ അങ്ങാടിയിൽ കണ്ടു നിന്നവർക്ക് ആശ്വാസം. തുടർന്ന് ചരട് മുഴുവൻ വെട്ടിമാറ്റി ആഘോഷമായി പ്രാവിനെ പറത്തി വിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍

പ്രകൃതിക്ക് അതിരുകളില്ല; ഭാവനയ്ക്കുണ്ട്: വില്യം ബ്ലേക്ക്
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്


