
അമേരിക്കയിലെ സഹോദരീഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്തു, അക്ഷരത്തെറ്റില്‍ സംശയം; രക്ഷപ്പെട്ടത് ഒന്നര ലക്ഷത്തിന്റെ തട്ടിപ്പില്‍ നിന്ന്
യുഎസിലുള്ള സഹോദരീഭര്‍ത്താവിന്റെ മൊബൈല്‍ ഹാക്ക് ചെയ്ത് റിട്ട.എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനില്‍ നിന്നു പണം തട്ടാന്‍ ശ്രമം

കോട്ടയം: യുഎസിലുള്ള സഹോദരീഭര്‍ത്താവിന്റെ മൊബൈല്‍ ഹാക്ക് ചെയ്ത് റിട്ട.എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനില്‍ നിന്നു പണം തട്ടാന്‍ ശ്രമം. തനിക്ക് വന്ന ഇംഗ്ലീഷ് മെസേജില്‍ അക്ഷരത്തെറ്റ് കണ്ടതോടെ കുറുപ്പന്തറ ചിറയില്‍ ജേക്കബ് തോമസിന് സംശയം തോന്നിയതാണ് പണം നഷ്ടമാവാതിരിക്കാന്‍ കാരണം.
സുഹൃത്തിന് അപകടം സംഭവിച്ചെന്നും ശസ്ത്രക്രിയയ്ക്കായി ഒന്നര ലക്ഷം രൂപ അടിയന്തരമായി അയയ്ക്കണമെന്നും കാണിച്ചാണ് ജേക്കബിന്റെ വാട്സ്ആപ്പില്‍ മെസേജ് എത്തിയത്. യുഎസിലുള്ള സഹോദരീഭര്‍ത്താവ് ഞീഴൂര്‍ തത്തംകുളം ഫിലിപ്സണിന്റെയും ഭാര്യ ഷിനുവിന്റെയും ഒരുമിച്ചുള്ള ചിത്രം പ്രൊഫൈല്‍ പിക്ചറായിട്ടുള്ള വാട്സ്ആപ്പ് അക്കൗണ്ടില്‍ നിന്നാണ് സന്ദേശം ലഭിച്ചത്.
എന്നാല്‍ അക്ഷരത്തെറ്റ് കണ്ടതോടെ ജേക്കബ് തോമസിന് സംശയം തോന്നി. ഉടന്‍ തന്നെ ഷിനുവിനെ വിളിച്ചതോടെയാണ് മെസേജ് തട്ടിപ്പാണ് എന്ന് വ്യക്തമായത്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
American brother-in-law's phone hacked, cyber fraud attempt foiled in kottayam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



