
മരിയാര്‍പുതം 'അടിച്ചു മാറ്റിയത്' എട്ടു വയസ്സുകാരന് അഫ്താബിന്റെ സ്വപ്നം, കേസ്
ജനലഴികള്‍ക്കിടയില്‍ കൈകള്‍ കണ്ട് ഷിഹാബ് ഒച്ചവെച്ചപ്പോഴേക്കും കള്ളന് കടന്നുകളഞ്ഞിരുന്നു

കൊച്ചി : എട്ടുവയസ്സുകാരന് അഫ്താബിന്റെ സ്വപ്നമാണ് കുപ്രസിദ്ധ മോഷ്ടാവായ മരിയാര്‍പുതം അടിച്ചുകൊണ്ടു പോയത്. അഫ്താബിന്റെ ജന്മദിനമാണിന്ന്. സ്വരുക്കൂട്ടി വെച്ച 500 രൂപ കൊണ്ട് റിമോട്ട് കൊണ്ട് പ്രവര്‍ത്തിക്കുന്ന കാര്‍ വാങ്ങാനായിരുന്നു അഫ്താബ് കണക്കൂട്ടിയിരുന്നത്.
എന്നാല്‍ മരിയാര്‍പുതം എന്ന കുപ്രസിദ്ധ കള്ളന് ആ പിഞ്ചുബാലന്റെ സ്വപ്നം തകര്‍ത്തു. അഫ്താബ് സ്വരൂക്കൂട്ടി വെച്ച പണം മരിയാര്‍പുതം മോഷ്ടിച്ചുകൊണ്ടുപോകുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം.
കലൂര്‍ എസ്ആര്‍എം റോഡില്‍ ദാറുസലാം ജംഗ്ഷനില്‍ താമസിക്കുന്ന ഷിഹാബിന്റെയും സിമിയുടെയും മകനാണ് കലൂര്‍ പൊറ്റക്കുഴി സ്പിനില്ലി പബ്ലിക് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്തിയായ അഫ്താബ്. സ്റ്റഡി ടേബിളിന്റെ മുകളില്‍ വെച്ചിരുന്ന 500 രൂപ അടങ്ങിയ പേഴ്സും ലേഡീസ് ഹാന്‍ഡ് പേഴ്സുമാണ് മരിയാര്‍പുതം മോഷ്ടിച്ചത്.
ഹാന്‍ഡ് പേഴ്സില്‍ ബൈദ്യുതി ബില്ലും പാസ് ബുക്കും മാത്രമാണ് ഉണ്ടായിരുന്നത്. ജനലഴികള്‍ക്കിടയില്‍ കൈകള്‍ കണ്ട് ഷിഹാബ് ഒച്ചവെച്ചപ്പോഴേക്കും കള്ളന് കടന്നുകളഞ്ഞിരുന്നു. ഷിഹാബിന്റെ പരാതിയില്‍ നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Related News


'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍
