
അശാസ്ത്രീയ മോഡിഫിക്കേഷന് അപകടം ഉണ്ടാക്കും; വാഹനങ്ങളിലെ തീപിടിത്തം പഠിക്കാന്‍ വിദഗ്ധ സംഘം രൂപീകരിക്കും
ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വാഹന നിര്‍മാതാക്കളുടെയും ഡീലര്‍മാരുടെയും യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരം: വാഹനങ്ങളിലെ തീപിടിത്തം പഠിക്കാന്‍ വിദഗ്ധ സംഘം രൂപികരിക്കും. സമീപകാലത്തുണ്ടായ ഓരോ അപകടങ്ങളും പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജുപറഞ്ഞു. ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വാഹന നിര്‍മാതാക്കളുടെയും ഡീലര്‍മാരുടെയും യോഗത്തിലാണ് തീരുമാനം.
മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കേരളത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ അടുത്തിടെ വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇതേക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി തീരുമാനിച്ചത്. രണ്ടുവര്‍ഷത്തിനിടെയുണ്ടായ വാഹനങ്ങളിലെ തീപിടിത്തത്തെക്കുറിച്ച് കൃത്യമായി പഠിച്ച് അതിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്തുകയാണ് സമിതിയുടെ ലക്ഷ്യം.
അശാസ്ത്രീയ മോഡിഫിക്കേഷന് അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നതായും യോഗം വിലയിരുത്തി. ഇതിനെതിരെ വ്യാപകമായി ബോധവത്കരണം നടത്താനും യോഗത്തില്‍ തീരുമാനമായി.
ഈ വാര്‍ത്ത കൂടി വായിക്കൂ പുസ്തക പ്രകാശനത്തിന് മണിക്കൂറുകള്‍ മാത്രം; തിരക്കഥാകൃത്ത് ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
