പാര്‍ട്ടി സഹയാത്രികയ്ക്ക് ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് നല്‍കിയ കത്ത് പുറത്തുവന്നു

സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റിയുടെ കത്ത്
Last Updated :20 January 2024, 8:40 am IST

News Now

കൊച്ചി: കാലടി സര്‍വകലാശാലയില്‍ വീണ്ടും നിയമനവിവാദം. പാര്‍ട്ടി സഹയാത്രികയ്ക്ക് ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് നല്‍കിയ കത്ത് പുറത്തുവന്നു. കത്തില്‍ പറയുന്ന സംഗീത തിരുവളിന് സര്‍വകലാശാലയില്‍ ജോലി ലഭിച്ചിരുന്നു.

2019 സെപ്റ്റംബറില്‍ പറവൂര്‍ ഏരിയ കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് എഴുതിയ കത്താണ് പുറത്തുവന്നത്. ഏരിയ കമ്മിറ്റിയുടെ ലെഡര്‍ പാഡില്‍ ജില്ലാ സെക്രട്ടറിക്ക് നല്‍കിയ കത്തിന്റെ വിശദാംശങ്ങളാണ് വിവാദമായത്. പാര്‍ട്ടിയുടെ സഹയാത്രികയായ സംഗീത തിരുവളിന് കാലടി സര്‍വകലാശാലയില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ധീവര സംവരണ വിഭാഗത്തില്‍ ഇന്റര്‍വ്യൂവിന് ക്ഷണിച്ചിട്ടുണ്ട്. ഇന്റര്‍വ്യൂവിന് പങ്കെടുക്കുമ്പോള്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്തു കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന കത്താണ് പുറത്തുവന്നത്. ഇതിന് ശേഷം ധീവര സംവരണ വിഭാഗത്തില്‍ സംഗീത തിരുവളിന് ജോലി ലഭിക്കുകയും ചെയ്തിട്ടുണ്ട്.

മുന്‍ എംപി എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് പ്രതിഷേധം പുകയുന്ന പശ്ചാത്തലത്തിലാണ് സര്‍വകലാശാലയില്‍ നടന്ന മറ്റൊരു നിയമനം വിവാദമാകുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates