ഹൈക്കോടതി ജഡ്ജി നിയമനം; തന്നെ പരി​ഗണിക്കണമെന്ന ഇടുക്കി ജില്ലാ ജഡ്ജിയുടെ ഹർജി സുപ്രീം കോടതി തള്ളി

സുപ്രീംകോടതി /ഫയല്‍ ചിത്രം
Last Updated :20 January 2024, 8:48 am IST

News Now

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയുടെ ജഡ്ജി നിയമനത്തില്‍ തന്‍റെ പേര് പരിഗണിക്കാൻ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ ജഡ്ജി മുഹമ്മദ് വസീം നൽകിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് ആവശ്യം നിരാകരിച്ചത്. 

കേരള ഹൈക്കോടതിയില്‍ നിന്ന് ജസ്റ്റിസ് ആനി ജോണ്‍ വിരമിച്ചപ്പോള്‍ ജുഡീഷ്യല്‍ സര്‍വീസില്‍ നിന്ന് ഹൈക്കോടതി ജഡ്ജിയായി പരിഗണിക്കേണ്ടത് തന്നെയായിരുന്നുവെന്ന് ജില്ലാ ജഡ്ജി മുഹമ്മദ് വസീം അവകാശപ്പെടുന്നു. സീനിയോറിറ്റിയില്‍ ഏറ്റവും മുന്നില്‍ മുഹമ്മദ് വസീം ആയിരുന്നെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. 

എന്നാൽ ജഡ്ജിയായി നിയമനം ലഭിക്കുക എന്നത് ഒരാളുടെ മൗലികാവകാശം അല്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരനായ ജില്ലാ ജഡ്ജിക്ക് ഈ ആവശ്യം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുമ്പിൽ ഉന്നയിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് സുപ്രീം കോടതിയിലെ ഹര്‍ജി ജഡ്ജി മുഹമ്മദ് വസീം പിൻവലിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൈക്കോടതി ജഡ്ജി നിയമനം; തന്നെ പരി​ഗണിക്കണമെന്ന ഇടുക്കി ജില്ലാ ജഡ്ജിയുടെ ഹർജി സുപ്രീം കോടതി തള്ളി