ആറാട്ടുപുഴ പൂരം ഏപ്രില്‍ 9ന്; ഉത്സവ ലഹരിയ്ക്ക് ആവേശം പകര്‍ന്ന് തേവര്‍ പന്തലുകള്‍ക്ക് കാല്‍നാട്ടി- വിഡിയോ

ക്ഷേത്രം മേല്‍ശാന്തി കൊറ്റമ്പിള്ളി പത്മനാഭന്‍ നമ്പൂതിരിയുടെ ഭൂമിപൂജയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

Arattupuzha Pooram on April 9th
ആറാട്ടുപുഴ പൂരത്തിന് ആവേശം പകർന്ന് തേവർ പന്തലുകൾക്ക് കാൽനാട്ടിയപ്പോൾ
Last Updated :9 March 2025, 1:02 pm IST
Edited by :dhanojam

തൃശൂര്‍ : പ്രശസ്തമായ ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവര്‍ക്ക് നിലകൊള്ളാന്‍ കൈതവളപ്പിന് സമീപം ഉയര്‍ത്തുന്ന തേവര്‍ പന്തലിനും ആറാട്ടുപുഴ ക്ഷേത്ര പത്തായപ്പുരയ്ക്ക് സമീപം ഒരുക്കുന്ന തേവര്‍ സ്വീകരണ പന്തലിനും ഞായറാഴ്ച രാവിലെ കാല്‍ നാട്ടി. ക്ഷേത്രം മേല്‍ശാന്തി കൊറ്റമ്പിള്ളി പത്മനാഭന്‍ നമ്പൂതിരിയുടെ ഭൂമിപൂജയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

കൊടിയേറ്റം ഏപ്രില്‍ 3നാണ്. തിരുവാതിര വിളക്ക് ഏപ്രില്‍ 5ന് വെളുപ്പിനും പെരുവനം പൂരം ഏപ്രില്‍ 6നും ആറാട്ടുപുഴ തറക്കല്‍ പൂരം ഏപ്രില്‍ 8നും ആറാട്ടുപുഴ പൂരം ഏപ്രില്‍ 9നുമാണ്. ആലിലകളും മാവിലകളും ചാര്‍ത്തിയ കവുങ്ങ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എസ് ആര്‍ ഉദയകുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ സുനില്‍ കര്‍ത്താ, ഡെപ്യൂട്ടി സെക്രട്ടറി എം മനോജ്, പെരുവനം - ആറാട്ടുപുഴ പൂരം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് എ എ കുമാരന്‍, കെ രാജീവ് മേനോന്‍, പെരുവനം സതീശന്‍ മാരാര്‍, ആറാട്ടുപുഴ ദേവസ്വം ഓഫീസര്‍ യു അനില്‍കുമാര്‍, പൂരം പങ്കാളി ക്ഷേത്ര ഭാരവാഹികള്‍, ആറാട്ടുപുഴ ക്ഷേത്ര ഉത്സവാഘോഷ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രസിഡന്റ് രവി ചക്കോത്ത്, സെക്രട്ടറി കെ രഘുനന്ദനന്‍, ട്രഷറര്‍ യു അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് പി ആര്‍ പവിദാസ് , ജോ. സെക്രട്ടറി മധു മംഗലത്ത്, ഓഡിറ്റര്‍ കെ കെ വേണുഗോപാല്‍ എന്നിവര്‍ ഭാരവാഹികളായ ആറാട്ടുപുഴ ഉത്സവാഘോഷ കമ്മിറ്റിയാണ് കാല്‍നാട്ടല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now