വിഴിഞ്ഞത്ത് 24കാരിയെ വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു

മരിച്ച അര്‍ച്ചന, ഭര്‍ത്താവ് സുരേഷ്
Last Updated :20 January 2024, 8:45 am IST

News Now


തിരുവനന്തപുരം: വിഴിഞ്ഞത്ത് 24കാരിയെ വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. മരിച്ച അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാര്‍ മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു.  ഇതിന് പിന്നാലെയാണ് നടപടി. 

സുരേഷിനെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സ്വാധീനമുപയോഗിച്ച് സുരേഷ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. 

ഇതിന് പിന്നാലെ സുരേഷിനെ വീണ്ടും കസ്റ്റഡിയിലെടുത്തു. നിലവില്‍ സുരേഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. അര്‍ച്ചനയെ സുരേഷ് തീകൊളുത്തി കൊന്നതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സ്ത്രീധന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുണ്ടായിരുന്നെന്നും സുരേഷ് ഡീസല്‍ വാങ്ങി വീട്ടില്‍ വരുന്നത് കണ്ടിരുന്നെന്നും അര്‍ച്ചനയുടെ പിതാവ് പറഞ്ഞിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates