
News Now
Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മലപ്പുറം: നിലമ്പൂര് ഉപതെരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാര്ത്ഥി ആര്യാടന് ഷൗക്കത്ത് ( Aryadan Shoukath ) ഇന്ന് നാമനിര്ദേശ പത്രിക സമര്പ്പിക്കും. ശനിയാഴ്ച രാവിലെ 11 മണിക്ക് നിലമ്പൂര് താലൂക്ക് ഓഫീസിലെത്തിയാണ് നാമനിര്ദേശ പത്രിക സമര്പ്പിക്കുന്നത്. യുഡിഎഫ് പ്രവര്ത്തകരുടേയും നേതാക്കളുടേയും അകമ്പടിയോടെയാകും ഷൗക്കത്ത് നാമനിര്ദേശ പത്രിക സമര്പ്പിക്കാനെത്തുക.
രാവിലെ തൃശൂരിലെത്തി കെ കരുണാകരന് സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്ച്ച നടത്തിയശേഷമാകും ആര്യാടന് ഷൗക്കത്ത് നാമനിര്ദേശ പത്രിക സമര്പ്പിക്കാനെത്തുക. ആര് എതിര്സ്ഥാനാര്ത്ഥിയായാലും നിലമ്പൂരിനെ തിരിച്ചുപിടിക്കുമെന്ന് ആര്യാടന് ഷൗക്കത്ത് പറഞ്ഞു. ആര്യാടന് ഷൗക്കത്ത് ഇന്നലെ മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ കല്ലറ സ്ഥിതി ചെയ്യുന്ന പുതുപ്പള്ളി സെന്റ് ജോര്ജ് ഓര്ത്തഡോക്സ് പള്ളിയിലെത്തി പ്രാര്ത്ഥിച്ചു.
തുടര്ന്ന് കോണ്ഗ്രസിന്റെ മുതിര്ന്ന നേതാവും പാര്ട്ടി പ്രവര്ത്തക സമിതി അംഗവുമായ എ കെ ആന്റണിയുടെ തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിലെത്തി അനുഗ്രഹം തേടുകയും ചെയ്തിരുന്നു. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു ആര്യാടന് ഷൗക്കത്ത് ആന്റണിയുടെ വീട്ടിലെത്തിയത്. ആന്റണി സാറിന്റെ അനുഗ്രഹം തേടിയ ശേഷമേ നാമനിര്ദ്ദേശ പത്രിക സമര്പ്പിക്കൂവെന്ന് ആഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് ഷൗക്കത്ത് പിന്നീട് പറഞ്ഞു.

Aryadan Shoukath and A K Antony - facebook
യുഡിഎഫിന്റെ 263 ബൂത്ത് കണ്വെന്ഷനുകള് പൂര്ത്തിയായതായി തെരഞ്ഞെടുപ്പിന് മേല്നോട്ടം വഹിക്കുന്ന കോണ്ഗ്രസ് നേതാക്കള് സൂചിപ്പിച്ചു. കെപിസിസിയുടെ മുതിര്ന്ന നേതാക്കളുടെ നേതൃത്വത്തില് താഴേത്തട്ടിലുള്ള പ്രവര്ത്തകരെ ഏകോപിപ്പിച്ചു കൊണ്ടാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവര്ത്തനം മുന്നോട്ടു പോകുന്നത്. കെപിസിസി വര്ക്കിങ് പ്രസിഡന്റ് എ പി അനില്കുമാറിനാണ് നിലമ്പൂര് മണ്ഡലത്തിന്റെ ചുമതല നല്കിയിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



