
സരിന്‍ സ്ഥാനാര്‍ഥിയായേക്കില്ല, സി രവീന്ദ്രനാഥും എസി മൊയ്തീനും സിപിഎം സാധ്യതാ പട്ടികയില്‍
വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണിക്കൃഷ്ണനെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാക്കിയേക്കും

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍മന്ത്രിമാരായ സി. രവീന്ദ്രനാഥും എ സി മൊയ്തീനും മത്സരിച്ചേയ്ക്കും. സിപിഎം സംസ്ഥാന സമിതിയോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍ മുന്‍വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെ മണലൂരിലും എ സി മൊയ്തീനെ കുന്നംകുളത്തുമാണ് പരിഗണിക്കുന്നത്. എം സ്വരാജ് മത്സരിക്കാനില്ലെന്ന് അറിയിച്ച സാഹചര്യത്തില്‍ വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണിക്കൃഷ്ണനെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാക്കിയേക്കും. വൈപിനില്‍ എം ബി ഷൈനിയെ ആണ് പരിഗണിക്കുന്നത്.
കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി സരിന്‍ ഇത്തവണ മത്സരിച്ചേക്കില്ലെന്നാണ് ഒടുവിലെ സൂചനകള്‍. പാലക്കാട് പൊതു സ്വതന്ത്രനെ രംഗത്തിറക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. മറ്റ് മുന്നണികളുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശേഷം വിജയ സാധ്യത പരിഗണിച്ചായിരിക്കും പാലക്കാട്ടെ സ്ഥാനാര്‍ഥി ആരെന്നതില്‍ തീരുമാനം എടുക്കുക.
എറണാകുളം മണ്ഡലത്തില്‍ നടനും സംവിധായകനുമായ സോഹന്‍ സീനുലാലിനെ സിപിഎം പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സിപിഎം നേതാവ് പി എന്‍ സീനുലാലിന്റെ മകനാണ് സോഹന്‍. മണ്ഡലത്തില്‍ പ്രൊഫ. കെ വി തോമസ്, എന്‍ സതീഷ് എന്നിവരുടെ പേരുകള്‍ നേരത്തെ പരിഗണിച്ചിരുന്നു. യുഡിഎഫിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായാണ് എറണാകുളത്തെ കണക്കാക്കുന്നത്.
News Now
രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍

Summary
Former ministers C. Ravindranath and A. C. Moideen will contest the assembly elections for cpm.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


എസിയുടെയും ഫ്രിഡ്ജിന്റെയും ടിവിയുടെയും വാഷിങ് മെഷീന്റെയും വില വര്‍ധിക്കും; കാരണമിത്

യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത; മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു എക്സ്പ്രസ് ട്രെയിനുകളില്‍ കൂടുതല്‍ സ്ലീപ്പര്‍ കോച്ചുകള്‍

