നിയമസഭ തെരഞ്ഞെടുപ്പ്: പൊതുഅവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി

Election dates for five states including Kerala may be announced soon
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
Last Updated :22 March 2026, 8:58 am IST
Edited by :അമല്‍ ജോയ്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ഒമ്പതിന് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്റ്റ് അനുസരിച്ച് പൊതുഅവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. അന്ന് സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങളിലെയും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലെയും എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കും.

കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള എല്ലാ സ്വകാര്യ സംരംഭങ്ങള്‍, സ്വകാര്യ വ്യാവസായിക കേന്ദ്രങ്ങള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവക്കും അവധി ബാധകമാണ്.

എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടി അവധി നല്‍കണം. നിയോജക മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന ദിവസവേതന തൊഴിലാളികള്‍, താല്‍കാലിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിഅവധി അനുവദിയാണ്.

News Now

Summary

Assembly elections: Government orders declaration of public holiday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates