നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം; ഉമ്മൻചാണ്ടി ഇല്ലാതെ സഭാസമ്മേളനം അരനൂറ്റാണ്ടിന് ശേഷം ആദ്യം

മിത്ത് വിവാദത്തിൽ സ്പീക്കർക്ക് എതിരെ എന്ത് നിലപാട് സ്വീകരിക്കണം എന്നത് ഇന്ന് ചേരുന്ന യു ഡി എഫ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ തീരുമാനമെടുക്കും

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:23 am IST
Edited by :migrator

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും.  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഭ ഇന്ന് പിരിയും. അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി ഇല്ലാതെ കേരള നിയമസഭ സമ്മേളിക്കുന്നത്. ഈ മാസം 24 വരെയാണ് സഭാ സമ്മേളനം. 

മദ്യനയം, സെമി ഹൈസ്പീഡ് റെയില്‍,  റോഡ് കാമറ, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി, മിത്ത് വിവാദം, തെരുവ് നായ ആക്രമണം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തില്‍ ചർച്ചയായേക്കും. മുതലപ്പൊഴി അപകടം, മലബാറിലെ പ്ലസ് വൺസീറ്റ് പ്രശ്നം എന്നിവയും പ്രതിപക്ഷം ഉന്നയിച്ചേക്കും. 

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ബില്‍, അബ്കാരി ഭേദഗതി ബില്‍ അടക്കം 15 ബില്ലുകളാണ് സമ്മേളനം പരിഗണിക്കുന്നത്. മിത്ത് വിവാദത്തിൽ സ്പീക്കർക്ക് എതിരെ എന്ത് നിലപാട് സ്വീകരിക്കണം എന്നത് ഇന്ന് ചേരുന്ന യു ഡി എഫ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ തീരുമാനമെടുക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now