വിവാഹത്തിന് ഇടയിൽ വള്ളം മറിഞ്ഞ് വരനും വധുവും ബന്ധുക്കളും ഉൾപ്പെടെ നിരവധി പേർ വെള്ളത്തിൽ വീണു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:57 am IST

News Now

കോട്ടയം: വിവാഹത്തിന് ഇടയിൽ വള്ളം മറിഞ്ഞ് വരനും വധുവും ബന്ധുക്കളും ഉൾപ്പെടെ നിരവധി പേർ വെള്ളത്തിൽ വീണു. നഗരത്തിലെ പ്രമുഖ ഹോട്ടലിൽ നടന്ന വിവാഹാഘോഷത്തിന് ഇടയിലാണ് സംഭവം.

ചൊവ്വാഴ്ചയായിരുന്നു വിവാഹം. ‌രണ്ടുവള്ളങ്ങൾ കൂട്ടിക്കെട്ടിയാണ് വെള്ളത്തിൽ കല്യാണമണ്ഡപം ഒരുക്കിയത്. എന്നാൽ നാൽപ്പതിൽ കൂടുതൽ ആളുകൾ കയറിയതോടെ ഭാരം താങ്ങാനാവാതെ വള്ളം മുങ്ങി. ആളുകളുടെ ഫോണുകളും ബാഗുകളും വെള്ളത്തിൽ വീണു. ആരും പോലീസിൽ പരാതിപ്പെടാതിരുന്നതിനാൽ അപകടം പുറംലോകമറിഞ്ഞില്ല. 

ഹോ‍ട്ടലിൽ നിന്ന് കൊടൂരാറ്റിലേക്കുള്ള കൈവഴിയിലായിരുന്നു സംഭവം. ഫോണും പണവും നഷ്ടപ്പെട്ടവർ ഹോട്ടൽ അധികൃതരുമായി വാക്കുതർക്കമുണ്ടായി. എന്നാൽ ആരും പരാതി നൽകാൻ തയ്യാറായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates