ശ്രീകാന്തിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചങ്കിലും സേനയില്‍ തുടരാന്‍ അവസരം നല്‍കണമെന്ന് ഡിഐജി നിര്‍ദ്ദേശിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:57 am IST

News Now

കണ്ണൂര്‍: കണ്ണൂര്‍: മോഷണക്കേസ്  പ്രതിയുടെ  എടിഎം കാര്‍ഡ് കൈക്കലാക്കി പണം കവര്‍ന്ന സംഭവത്തില്‍ പിരിച്ചുവിട്ട പൊലീസുകാരനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. തളിപ്പറമ്പ്  പൊലീസ് സ്‌റ്റേഷനിലെ സി.പി.ഒ. ആയിരുന്ന ഇഎന്‍ ശ്രീകാന്തിനെയാണ് സര്‍വ്വീസില്‍ തിരിച്ചെടുത്തത്. 

ശ്രീകാന്തിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചങ്കിലും സേനയില്‍ തുടരാന്‍ അവസരം നല്‍കണമെന്ന് ഡിഐജി നിര്‍ദ്ദേശിച്ചു. വാര്‍ഷിക വേതന വര്‍ധന മൂന്ന് വര്‍ഷത്തേക്ക് തടഞ്ഞുവെച്ചുകൊണ്ട് തിരച്ചെടുക്കുന്നുവെന്നാണ് ഡിഐജിയുടെ ഉത്തരവ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates