ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം; കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമസംഭവങ്ങളില്‍ കര്‍ശന നടപടിവേണമെന്ന് ഹൈക്കോടതി

ഹൈക്കോടതി /ഫയല്‍ ചിത്രം
Last Updated :20 January 2024, 8:48 am IST

കൊച്ചി: ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമസംഭവങ്ങളില്‍ കര്‍ശന നടപടിവേണമെന്ന് ഹൈക്കോടതി. കോവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. അക്രമസംഭവങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്ന് ആശുപത്രികള്‍ കോടതിയില്‍ അറിയിച്ചു. 

സമീപകാലത്ത് ഡോക്ടര്‍മാര്‍ക്കെതിരെയുണ്ടായ അതിക്രമം കണക്കിലെടുത്താണ് കോടതിയുടെ നിര്‍ദേശം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം അവരുടെ മനോവീര്യം തകര്‍ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി

സ്വകാര്യ ആശുപതികളുടെ കോവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമര്‍ശം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now