
ബംഗളൂരുവിനും മുംബൈയ്ക്കും ഇടയില്‍ യാത്ര ചെയ്യുന്ന ട്രെയിന്‍ യാത്രക്കാര്‍ക്കായി പുതിയ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ പോകുന്നു

News Now
'സര്‍ക്കാരിന് വേണ്ടത് സ്തുതിപാഠകരെയല്ല, ന്യായമില്ലാതെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റിയതില്‍ ദുഃഖം'; കോണ്‍ഗ്രസിനെ വെട്ടിലാക്കി കെ സുധാകരന്

'സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ, വീട്ടുകാർ പറയുന്ന ആളെ കല്യാണം കഴിച്ച് ജീവിക്കേണ്ടി വന്നേനേ'; അനിഷ്മ അനിൽകുമാർ

ഉദരരോഗങ്ങൾക്ക് ദിവ്യൗഷധം; കൂടൽമാണിക്യം ക്ഷേത്രത്തിൽ മുക്കുടി നിവേദ്യം സേവിക്കാൻ ഭക്തജനപ്രവാഹം
'1979ല്‍ അവര്‍ ജനിച്ചിട്ടില്ല'; കെപി ഉദയഭാനുവിന്റെ പരാതിയില്‍ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസ്

ബംഗളൂരു: ബംഗളൂരുവിനും മുംബൈയ്ക്കും ഇടയില്‍ യാത്ര ചെയ്യുന്ന ട്രെയിന്‍ യാത്രക്കാര്‍ക്കായി പുതിയ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ പോകുന്നു. നവംബര്‍ ഒന്നുമുതല്‍ ഈ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സര്‍വീസ് ആരംഭിച്ചാല്‍ 16 മണിക്കൂര്‍ കൊണ്ട് ബംഗളൂരുവില്‍ നിന്ന് മുംബൈയില്‍ എത്താന്‍ സാധിക്കും. ഇരു സ്റ്റേഷനുകളും തമ്മില്‍ 1118 കിലോമീറ്ററാണ് ദൂരം. നിലവില്‍ ഉദ്യാന്‍ എക്സ്പ്രസ് ഈ യാത്ര പൂര്‍ത്തിയാക്കാന്‍ ഏകദേശം 22 മണിക്കൂര്‍ എടുക്കുന്നുണ്ട്. പുതിയ ട്രെയിന്‍ വരുന്നതോടെ യാത്രക്കാര്‍ക്ക് ഏകദേശം ആറ് മണിക്കൂര്‍ ലാഭിക്കാന്‍ കഴിയും.
കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ട്രെയിന്‍ കടന്നുപോകുക. ബംഗളൂരുവില്‍ നിന്ന് വൈകുന്നേരം 7.50ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 11.55നാണ് മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്മിനസില് എത്തിച്ചേരുക. മുംബൈയില്‍ നിന്ന് രാത്രി 8.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.55ന് ബംഗളൂരുവില്‍ എത്തും. അനന്തപൂര്‍, റായ്ച്ചൂര്‍, കലബുറഗി, സോലാപൂര്‍, പുനെ, കല്യാണ്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാവാനാണ് സാധ്യത. കലബുറഗി വഴിയുള്ള റൂട്ടാണ് പരിഗണിക്കുന്നത്.
ട്രെയിനില്‍ 16 കോച്ചുകളാണ് ഉണ്ടാവുക. എസി തേര്‍ഡ് ക്ലാസ്, എസി സെക്കന്‍ഡ് ക്ലാസ്, എസി ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഏകദേശം 823 ബെര്‍ത്തുകള്‍ ആണ് ക്രമീകരിക്കുക.
Summary
Bengaluru-Mumbai Vande Bharat sleeper train to be operational from November 1
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത; മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു എക്സ്പ്രസ് ട്രെയിനുകളില്‍ കൂടുതല്‍ സ്ലീപ്പര്‍ കോച്ചുകള്‍


