എംഡിഎംഎ വില്‍പ്പനയ്ക്ക് ശ്രമം; 19കാരന്‍ അറസ്റ്റില്‍

സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തില്‍പ്പെടുന്ന 80 മില്ലിഗ്രാം എംഡിഎംഎ മയക്കുമരുന്ന് വില്‍പ്പനക്കായി കൊണ്ടുവരുന്നതിനിടെയാണ് ഇയാളെ  പിടികൂടിയത്

അറസ്റ്റിലായ അന്‍സില്‍
Last Updated :20 January 2024, 9:02 am IST
Edited by :migrator

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ മാരക ലഹരി മരുനായ എംഡിഎംഎയുമായി 19 കാരന്‍ അറസ്റ്റില്‍. കരൂപ്പടന്ന സ്വദേശി വാഴയ്ക്കാമഠം വീട്ടില്‍ അന്‍സിലിനെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെയും ഇന്‍സ്‌പെക്ടര്‍ സുധീരന്‍ എസ്പിയുടെയും  നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തില്‍പ്പെടുന്ന 80 മില്ലിഗ്രാം എംഡിഎംഎ മയക്കുമരുന്ന് വില്‍പ്പനക്കായി കൊണ്ടുവരുന്നതിനിടെയാണ് ഇയാളെ  പിടികൂടിയത്.

തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ പ്രത്യേക പരിശോധനയുടെ ഭാഗമായാണ് പൊലീസ് സംഘം തെരച്ചില്‍ നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now