പട്ടാപ്പകൽ യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം; സ്വയം തീ കൊളുത്തി യുവാവ്; ​ഗുരുതരാവസ്ഥയിൽ

പട്ടാപ്പകൽ യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം; സ്വയം തീ കൊളുത്തി യുവാവ്; ​ഗുരുതരാവസ്ഥയിൽ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST

കോഴിക്കോട്: യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ യുവാവിന്റെ ശ്രമം. കോഴിക്കോട് ജില്ലയിലെ തിക്കോടി ​പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഇന്ന് രാവിലെയോടെയാണ് സംഭവം. യുവതിയെ തീ കൊളുത്തിയ ശേഷം യുവാവും സ്വയം തീ കൊളുത്തി. ​ഗുരുതരാവസ്ഥയിലായ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്ന് രാവിലെ 9.50ഓടെയാണ് സംഭവമുണ്ടായത്. പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയാണ് യുവതി. 

തീ കൊളുത്തിയ യുവാവ് യുവതിയുടെ അയൽക്കാരനാണെന്ന് പ്രാഥമിക റിപ്പോർട്ടുകളുണ്ട്. അക്രമത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല. 

News Now