കോഴിക്കോട് ജില്ലയില്‍ 25 ലക്ഷം രൂപയുടെ ചരസുമായി യുവാവ് പിടിയില്‍.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:33 am IST

News Now

കോഴിക്കോട്: ജില്ലയില്‍ 25 ലക്ഷം രൂപയുടെ ചരസുമായി യുവാവ് പിടിയില്‍. ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം നടത്തിയ പരിശോധനയിലാണ് കോഴിക്കോട് -പള്ളിയാര്‍ക്കണ്ടി മുഹമ്മദ് റഷീബിനെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. 

ബ്ലൂടൂത്ത് സ്പീക്കറിനുള്ളിലാക്കിയാണ് റഷീബ് ചരസ് കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ  ചരസിന് അന്താരാഷ്ട്ര വിപണിയില്‍ 25 ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് എക്‌സൈസ് സംഘം പറഞ്ഞു. എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ്  യുവാവിനെ  പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates