
കണ്ണൂരിൽ ബിജെപി പ്രവർത്തകന് നേരെ വധശ്രമം
ബിജെപി പ്രവർത്തകനായ ഓട്ടോ ഡ്രൈവർ മൊട്ടേമ്മൽ ആഷിക്കിനാണ് വെട്ടേറ്റത്
കണ്ണൂർ: പാനൂരിൽ ബിജെപി പ്രവർത്തകന് നേരെ വധശ്രമം. ബിജെപി പ്രവർത്തകനായ ഓട്ടോ ഡ്രൈവർ മൊട്ടേമ്മൽ ആഷിക്കിനാണ് വെട്ടേറ്റത്.
വൈദ്യർ പീടിക - കൂറ്റേരി കനാൽ റോഡ് ബൊമ്മക്കൽ വീട് പരിസരത്ത് വെച്ചാണ് വധശ്രമമുണ്ടായത്.
ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. രണ്ട് ആക്ടീവ സ്കൂട്ടറിൽ എത്തിയ നാലുപേർ കൂറ്റേരി ഭാഗത്തുനിന്ന് വൈദ്യർ പീടിക ഭാഗത്തേക്ക് പോവുകയും തിരിച്ച് കൂറ്റേരി ഭാഗത്തേക്ക് വന്നു ആക്രമിക്കുകയാണ് ഉണ്ടായത്.
ആഷിക്കിന് പാനൂർ സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം തലശ്ശേരി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മുസ്‌ലിംലീഗ് പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



