പലസ്തീൻ വിഷയത്തിൽ യോജിക്കാവുന്ന മുഴുവൻ സംഘടനകളേയും ഒരുമിച്ച് അണിനിരത്താനാണ് സിപിഎം നീക്കം

ചിത്രം: ഫെയ്‌സ്‌ബുക്ക്
Last Updated :20 January 2024, 9:27 am IST

News Now

കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കണമോ എന്ന കാര്യത്തിൽ മുസ്ലീം ലീ​ഗ് ഇന്ന് തീരുമാനമെടുക്കും. ഇന്ന് കോഴിക്കോട് ലീ​ഗ് ഹൗസിൽ നിർണായക യോ​ഗം ചേരും. ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് യോ​ഗം. സിപിഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന ഇടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയാണ് പുതിയ മാനങ്ങളും ചർച്ചകളും സജീവമാക്കിയത്. 

തൊട്ടുപിന്നാലെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ലീ​ഗിനെ ഔദ്യോ​ഗികമായി തന്നെ പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതോടെയാണ് വിഷയം ചർച്ച ചെയ്യാൻ ലീ​ഗ് തീരുമാനിച്ചത്. വിഷയത്തിൽ കോൺ​ഗ്രസിനു വിയോജിപ്പുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. അവർ ഇക്കാര്യം ലീ​ഗ് നേതൃത്വത്തെ ധരിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. 

പലസ്തീൻ വിഷയത്തിൽ യോജിക്കാവുന്ന മുഴുവൻ സംഘടനകളേയും ഒരുമിച്ച് അണിനിരത്താനാണ് സിപിഎം നീക്കം. സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകൾ സിപിഎം പരിപാടിയിൽ പങ്കെടുക്കും. തീവ്ര നിലപാടുള്ള മുസ്ലീം സംഘടനകളേയും കോൺ​ഗ്രസിനേയും മാറ്റി നിർത്താനാണ് തീരുമാനം. വിഷയത്തിൽ കോൺ​ഗ്രസിനു വ്യക്തമായ നിലപാടില്ലെന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates