കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ ഇന്നുമുതല്‍ പുതിയ സമയക്രമത്തില്‍ യാത്ര ആരംഭിച്ചു.

Train time
കൊങ്കണ്‍ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം.Source by : എഎന്‍ഐ
Last Updated :1 November 2024, 6:43 pm IST

News Now

തിരുവനന്തപുരം: കൊങ്കണ്‍ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. നോണ്‍ മണ്‍സൂണ്‍ ടൈംടേബിള്‍ പ്രകാരം ഇന്ന് മുതലാണ് ട്രെയിനുകളുടെ സമയം മാറ്റി നിശ്ചയിച്ചിരിക്കുന്നത്. കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ ഇന്നുമുതല്‍ പുതിയ സമയക്രമത്തില്‍ യാത്ര ആരംഭിച്ചു.

തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീന്‍ രാജധാനി വീക്കിലി എക്‌സ്പ്രസ്, തിരുവനന്തപുരം വെരാവല്‍ വീക്കിലി എക്‌സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്പ്രസ്, നേത്രാവതി എക്പ്രസ് തുടങ്ങി കേരളത്തില്‍ സര്‍വീസ് നടത്തുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം.