യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനുകള്‍ക്ക് റൂട്ട് മാറ്റം
ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 24നും 25നും ട്രെയിനുകള്‍ വഴി മാറിയോടും

പാലക്കാട്: ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 24നും 25നും ട്രെയിനുകള്‍ വഴി മാറിയോടും. 24ന് പുറപ്പെടുന്ന ടാറ്റ നഗര്‍- എറണാകുളം എക്‌സ്പ്രസ് ആലുവ വരെ മാത്രമായിരിക്കും സര്‍വീസ് നടത്തുക. 25ലെ സെന്‍ട്രല്‍ - തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്, കോട്ടയം വഴിയായിരിക്കും. എറണാകുളം ജങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ അന്ന് സ്റ്റേപ്പ് ഉണ്ടായിരിക്കില്ല. പകരം എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ഉണ്ടാകും.
25ന് ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസും കോട്ടയം വഴിയാകും സര്‍വീസ്. എറണാകുളം ജങ്ഷന്‍, ആലപ്പുഴ എന്നീ സ്‌റ്റോപ്പുകള്‍ ഉണ്ടാകില്ല. പകരം എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Alappuzha Route Maintenance: Trains to be Diverted on 24th and 25th
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


