കണ്ണൂരില്‍ ഓട്ടോറിക്ഷക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ വെന്തു മരിച്ചു 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:26 am IST
Edited by :migrator

കണ്ണൂര്‍ : ബസിടിച്ച് മറിഞ്ഞ് ഓട്ടോറിക്ഷക്ക് തീപിടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. കൂത്തുപറമ്പ് ആറാം മൈലിലാണ് ദാരുണമായ അപകടം നടന്നത്. 


കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ബസിടിച്ചശേഷം ഓട്ടോറിക്ഷ മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയില്‍നിന്ന് ഉടനെ തീ ഉയര്‍ന്നു. ഇരുവരെയും രക്ഷപ്പെടുത്തുന്നതിന് മുമ്പ് തന്നെ തീ ആളിപടര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയിലെ ഇന്ധനം ചോര്‍ന്നതായിരിക്കാം പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്.

സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷക്കാണ് തീപിടിച്ചത്. സംഭവത്തിനുശേഷം പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. 

 കൂടുതല്‍ പരിശോധനക്കുശേഷമെ അപകടകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. രണ്ടു പേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now