വെള്ളം ചോദിച്ച് വീട്ടിലെത്തി; മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ക്ക് 9 വര്‍ഷം കഠിനതടവ്

52കാരനായ തൃശൂര്‍ ആറ്റൂര്‍ മഞ്ഞയില്‍ കുര്യാക്കോസിനെയാണ് കോടതി ശിക്ഷിച്ചത്.

കോടതി ശിക്ഷിച്ച ഓട്ടോ ഡ്രൈവര്‍ കുര്യാക്കോസ്‌
Last Updated :20 January 2024, 9:07 am IST
Edited by :migrator

തൃശൂര്‍: മാനസിക വെല്ലുവിളി നേരിടുന്ന അയല്‍വാസിയായ പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ പ്രതിക്ക് 9 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ. 52കാരനായ തൃശൂര്‍ ആറ്റൂര്‍ മഞ്ഞയില്‍ കുര്യാക്കോസിനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് ആണ് ശിക്ഷ വിധിച്ചത്

ഓട്ടോ ഡ്രൈവവറായ പ്രതി പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയത്ത് ചെന്ന് വെള്ളം ചോദിച്ച് അകത്ത് കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന ഭയം കാരണം വീട്ടില്‍നില്‍ക്കാന്‍ വിസമ്മതിച്ച കുട്ടിയെ ഒരു മഠത്തിലാക്കുകയായിരുന്നു. ക്രിസ്തുമസ് അവധിക്ക് വീട്ടിലെത്തിയ കുട്ടി പ്രതിയെ കണ്ട് പേടിച്ച് വിവരം അമ്മയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വടക്കാഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന് പ്രതിഭാഗം ചൂണ്ടിക്കാണിച്ചതനുസരിച്ച് കുട്ടിയുടെ ഐക്യു ടെസ്റ്റ് നടത്തുകയും, ഇത്തരം കുട്ടികള്‍ റിയാക്ട് ചെയ്യാനുള്ള കാലതാമസം പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now