ഓട്ടോയിലിരുന്ന് തീ കൊളുത്തി ഡ്രൈവര്‍ മരിച്ചു

കോവിഡിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചതോടെ ഉപജീവനത്തിനായി ഓട്ടോ ഓടിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:39 am IST
Edited by :migrator

തിരുവനന്തപുരം : ഓട്ടോ ഡ്രൈവര്‍ തീ കൊളുത്തി മരിച്ചു. തിരുവനന്തപുരം ശ്രീകാര്യം ഇടവക്കോട് ആണ് സംഭവം. തിരുവനന്തപുരം മരുതൂര്‍ സ്വദേശി ശ്രീകുമാറാണ് മരിച്ചത്. 

സ്വകാര്യ സ്‌കൂള്‍ ഡ്രൈവറായിരുന്നു. കോവിഡിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചതോടെ ഉപജീവനത്തിനായി ഓട്ടോ ഓടിക്കുകയായിരുന്നു. 

സ്‌കൂളിന് സമീപം ഓട്ടോയിലിരുന്ന് തീ കൊളുത്തിയാണ് മരിച്ചത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now