
മോഷ്ടിക്കാൻ പോകാൻ വണ്ടി വേണം; ഓട്ടോ അടിച്ചു മാറ്റി; പിടിയിൽ
പ്രതികൾ ഓട്ടോയുമായി കടന്നു കളയുന്നത് സമീപത്തെ കടയിലെ സിസിടിവി പരിശോധിച്ച് കണ്ടെത്തിയിരുന്നു

കൊച്ചി: പെരുമ്പാവൂരിൽ ഓട്ടോ മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. നഗരത്തിലെ തിയേറ്ററിൽ സെക്കൻഡ് ഷോ കാണാനെത്തിയ തണ്ടേക്കാട് സ്വദേശി ഉമ്മറിന്റെ ഓട്ടോയാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്.
തിയേറ്ററിന് സമീപത്തെ റോഡരികിലാണ് ഉമ്മർ വാഹനം പാർക്ക് ചെയ്തിരുന്നത്. പ്രതികൾ ഓട്ടോയുമായി കടന്നു കളയുന്നത് സമീപത്തെ കടയിലെ സിസിടിവി പരിശോധിച്ച് കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പൊലീസ് ഇരുവരേയും പിടികൂടിയത്. ഓട്ടോയും പിടിച്ചെടുത്തു.
കൂടുതൽ മോഷണം നടത്തുന്നതിനായി സഞ്ചരിക്കാൻ വേണ്ടിയാണ് ഓട്ടോ അടിച്ചു മാറ്റിയതെന്ന മൊഴിയാണ് പ്രതികൾ പൊലീസിന് നൽകിയത്. മോഷണം, കഞ്ചാവ് വിൽപന ഉൾപ്പടെ 15 കേസുകളിലെ പ്രതിയാണ് ഫൈസൽ. രണ്ട് വർഷത്തോളം ജയിൽ ശിക്ഷയും ഇയാൾ അനുഭവിച്ചിട്ടുണ്ട്.
പെരുമ്പാവൂരിൽ ഒരു മാസത്തിലേറെയായി വാഹന മോഷണം പതിവാണ്. ഇതിൽ ഇവർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന



