വ്യാഴാഴ്ച ഓട്ടോ-ടാക്‌സി പണിമുടക്ക്

ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:52 am IST

കൊച്ചി: സംസ്ഥാനത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ പണിമുടക്കിലേക്ക്. ഈ മാസം 30 ന് ഓട്ടോ- ടാക്‌സി തൊഴിലാളികള്‍ പണിമുടക്കും. ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. 

ഇന്ധന വിലയ്ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാൽ ഓട്ടോ ടാക്സി തൊഴിലാളികൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ആ സാഹചര്യത്തിൽ  ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടണമെന്നാണ്  തൊഴിലാളികളുടെ ആവശ്യം. 

ടാക്‌സ് നിരക്കുകള്‍ പുതുക്കുക, പഴയ വാഹനങ്ങളുടെ ജിപിഎസ് ഒഴിവാക്കുക, സഹായപാക്കേജുകൾ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിക്കുന്നു. 

ഇതിന് മുമ്പ് 2018 ഡിസംബറിലാണ് സംസ്ഥാനത്ത് ഓ ട്ടോ, ടാക്സി നിരക്ക് ഏറ്റവുമൊടുവിൽ കൂട്ടിയത് . അതിന് ശേഷം പല തവണ പെട്രോളിനും ഡീസലിനും വില കൂടിയെങ്കിലും ഓട്ടോ ടാക്സി നിരക്ക് ഉയർത്തിയിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now