
സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളനം; യൂത്ത് കോൺഗ്രസ് നേതാവിനു ജാമ്യം
കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഫെയ്സ്ബുക്ക് ഐഡി വഴിയാണ് ഫോട്ടോ അടക്കം വച്ച് അശ്ലീല ഭാഷയിൽ ഇയാൾ അവഹേളനം നടത്തിയത്

തിരുവനന്തപുരം: സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ ഭാര്യമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല ഭാഷയിൽ അവഹേളിച്ച സംഭവത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകന് ജാമ്യം. പാറശാല സ്വദേശിയായ യൂത്ത് കോൺഗ്രസ് നേതാവ് എബിനാണ് കേസിൽ അറസ്റ്റിലായത്. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.
കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഫെയ്സ്ബുക്ക് ഐഡി വഴിയാണ് ഫോട്ടോ അടക്കം വച്ച് അശ്ലീല ഭാഷയിൽ ഇയാൾ അവഹേളനം നടത്തിയത്. എഎ റഹിം എംപിയുടെ ഭാര്യ അമൃത, അന്തരിച്ച സിപിഎം നേതാവ് പി ബിജുവിന്റെ ഭാര്യ ഹർഷ എന്നിവർക്കെതിരെയായിരുന്നു അശ്ലീല പോസ്റ്റുകൾ. ഇരുവരും പരാതി നൽകിയതിനു പിന്നാലെയാണ് ഇയാൾക്കെതിരെ കേസെടുത്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ



