
ബാലുശ്ശേരി സംഘർഷം; മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ
ബാലുശ്ശേരി സംഘർഷം; മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കോഴിക്കോട്: ബാലുശ്ശേരിയിലെ എൽഡിഎഫ്- യുഡിഎഫ് സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. കരുമല സ്വദേശികളായ മനോജ്, വിപിൻ, നസീർ എന്നിവരെയാണ് ബാലുശ്ശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നിരപരാധികളെ അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് എൽഡിഎഫ് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.
ബാലുശ്ശേരി ഉണ്ണിക്കുളത്താണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചയോടെയാണ് സംഭവം എന്നാണ് സൂചനകൾ. സംഘർഷത്തിനിടെ കോൺഗ്രസ് പാർട്ടി ഓഫീസ് തീയിട്ട് നശിപ്പിച്ചു. ആക്രമണങ്ങളിൽ മുപ്പതിലധികം പ്രവർത്തകരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്.
വ്യാഴാഴ്ച രാത്രി പ്രദേശത്ത് എൽഡിഎഫ് - യുഡിഎഫ് സംഘർഷമുണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ കല്ലേറുമുണ്ടായി. കിഴക്കേ വീട്ടിൽ ലത്തീഫിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ ഇന്നോവ കാർ തകർത്ത നിലയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്ക്

Related News


ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
