
'അടിച്ച്' ആഘോഷിക്കാം!; ബാറുകള്‍ നാളെ രാത്രി 12 മണിവരെ
ബിയര്‍ വൈന്‍ പാര്‍ലറുകളുടെ സമയവും നീട്ടി നല്‍കിയിട്ടുണ്ട്. ഇളവ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവ്. ഡിസംബര്‍ 31 ബുധനാഴ്ച ബാറുകള്‍ക്ക് രാത്രി 12 മണിവരെ പ്രവര്‍ത്തിക്കാം. ബിയര്‍ വൈന്‍ പാര്‍ലറുകളുടെ സമയവും നീട്ടി നല്‍കിയിട്ടുണ്ട്. ഇളവ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനത്ത് ആദ്യമായാണ് പുതുവത്സരാഘോഷങ്ങള്‍ക്കായി ബാറുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നത്. എന്നാല്‍ ബെവ്കോ ഔട്ടലെറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. ഒന്‍പതു മണി വരെയാകും ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കുക.
രാവിലെ 10 മണി മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ഇതില്‍ ഒരു മണിക്കൂറിന്റെ ഇളവാണ് നല്‍കിയിരിക്കുന്നത്. വിവിധ ബാറുകള്‍ പുതുവത്സരം പ്രമാണിച്ച് വലിയ ആഘോഷങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
News Now
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

Summary
Bars can open until 12 midnight on Wednesday, December 31
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് നേരിട്ട് സന്ദര്‍ശിക്കാന്‍ സുപ്രീംകോടതി ജഡ്ജിമാര്‍; പരിഷ്കരണ റിപ്പോര്‍ട്ട് തേടി

'കമ്പനിയുടെ പ്രവര്‍ത്തന ശൈലിയെ ബാധിക്കും'; ടാറ്റ സണ്‍സ് ഐപിഒ എതിര്‍ക്കാനുള്ള കാരണം വ്യക്തമാക്കി നോയല്‍ ടാറ്റ


