പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിൽ ബികോം വിദ്യാർഥിനി ജീവനൊടുക്കി 

ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ

ബീന
Last Updated :20 January 2024, 8:57 am IST
Edited by :migrator

പാലക്കാട്: വീടിനുള്ളിൽ 20കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് റെയിൽവെ കോളനിക്ക് സമീപം സുബ്രഹ്മണ്യൻ - ദേവകി ദമ്പതികളുടെ മകൾ ബീന (20)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. 

പാലക്കാട് എംഇഎസ് കോളെജിലെ മൂന്നാം വർഷ ബികോം വിദ്യാർഥിനിയാണ് ബീന. ഫീസടയ്ക്കാനായി ബീനയുടെ അമ്മ കോളജിലെത്തിയെങ്കിലും അധികൃതർ ഫീസ് വാങ്ങിയില്ല. സർവകലാശാലയെ സമീപിക്കണമെന്നാണ് ആവശ്യപ്പെട്ടത്. പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലാണ് സഹോദരി തൂങ്ങിമരിച്ചതെന്ന് സഹോദരൻ ബിജു പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now