വലയിൽ ഇരുന്ന കോഴിയെ പിടിക്കാൻ ശ്രമം; കരടി വീട്ടിലെ കിണറ്റിൽ വീണു 

വെള്ളനാട്ട് വീട്ടിലെ കിണറ്റിൽ കരടി വീണു

കിണറ്റിൽ കരടി വീണ നിലയിൽ, സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:19 am IST
Edited by :migrator

തിരുവനന്തപുരം:  വെള്ളനാട്ട് വീട്ടിലെ കിണറ്റിൽ കരടി വീണു. കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. കോഴിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കരടി അബദ്ധത്തിൽ കിണറ്റിൽ വീണത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. സമീപത്തെ വീട്ടിലെ രണ്ടു കോഴികളെ പിടിച്ച ശേഷം മൂന്നാമത്തെ കോഴിക്കായി ശ്രമം നടത്തുന്നതിനിടെയാണ് കരടി കിണറ്റിൽ വീണത്. കിണറ്റിലെ വലയിൽ ഇരുന്ന കോഴിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കരടി വീണത്. ഉടൻ തന്നെ ഫയർഫോഴ്‌സിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. മയക്കുവെടിവെച്ച് കരടിയെ പിടികൂടാനുള്ള ശ്രമമാണ് നടക്കുന്നത്.
 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now