വീടീന് സമീപം മൂത്രം ഒഴിച്ചു; ചോദ്യം ചെയ്ത യുവാവിന് പൊലീസുകാരുടെ മര്‍ദ്ദനം; പരാതിയില്‍ കേസില്ല

ആറ്റിങ്ങലില്‍ നടന്ന പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരാണ് മദ്യലഹരിയില്‍ മര്‍ദ്ദിച്ചതെന്നാണ് പരാതി.

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:04 am IST
Edited by :migrator

തിരുവനന്തപുരം: വീടിന്റെ പരിസരത്ത് മൂത്രം ഒഴിക്കുന്നതു ചോദ്യം ചെയ്ത യുവാവിനെ മൂന്നു പൊലീസുകാര്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചതായി പരാതി. ആറ്റിങ്ങലില്‍ നടന്ന പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരാണ് മദ്യലഹരിയില്‍ മര്‍ദ്ദിച്ചതെന്നാണ് പരാതി.

കിളിമാനൂര്‍ സ്വദേശി രജീഷിനെയാണ്  മൂന്നു പൊലീസുകാര്‍ ചേര്‍ന്ന് ആക്രമിച്ചത്. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി ആറ്റിങ്ങലിലേക്ക് പോകും വഴിയാണ് യൂണിഫോമില്‍ അല്ലാതിരുന്ന പൊലീസുകാര്‍ രജീഷിന്റെ വീടിന് സമീപമുള്ള ബവ്‌കോയുടെ് ഔട്ട്‌ലെറ്റില്‍ എത്തിയത്. രജീഷിന്റെ വീടിനു സമീപം വാഹനം നിര്‍ത്തി മൂത്രം ഒഴിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്. മുഷ്ടി ചുരുട്ടി മുഖത്ത് ഇടിച്ചതായും കയ്യിലും ദേഹത്തും മുറിവേറ്റതായും രജീഷ് പറഞ്ഞു. മര്‍ദിച്ച ശേഷം വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചവരെ രജീഷ് തടഞ്ഞതോടെ വീണ്ടും ക്രൂരമായി മര്‍ദിച്ചു. 

രജീഷ് ഉടന്‍ തന്നെ കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പ്രതികള്‍ പൊലീസുകാരായതിനാല്‍ തുടര്‍നടപടികള്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയാണ്. കേസെടുക്കാതെ ഒത്തുതീര്‍പ്പിന് ശ്രമിക്കാനായിരുന്നു കിളിമാനൂര്‍ പൊലീസിന്റെ ശ്രമം. കേസെടുത്തില്ലങ്കില്‍ കോടതിയെ സമീപിക്കാനാണ് രജീഷിന്റെ തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now