കൂടിളകി വന്ന് തേനീച്ചക്കൂട്ടം; കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു, നാല് പേര്‍ക്ക് പരിക്ക്‌

ടാപ്പിങ്ങിനിടെ ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെ കൂടിളകി വന്ന തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:57 am IST

പത്തനംതിട്ട: തേനീച്ചയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു. ചെന്നപ്പാറ വീട്ടില്‍ അഭിലാഷ് (38) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറയിലാണ് സംഭവം.

രാവിലെ ഒമ്പത് മണിയോടെ ടാപ്പിങ്ങിനിടെ ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെ കൂടിളകി വന്ന തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. അഭിലാഷിനാണ് കൂടുതല്‍ കുത്തേറ്റത്. ഉടൻ തന്നെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പരിക്കേറ്റവര്‍ ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now