ബെവ്‌കോ പ്രവര്‍ത്തനസമയം മാറ്റി

സംസ്ഥാനത്ത് ബെവ്‌കോ മദ്യവില്‍പ്പന ശാലകളുയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:49 am IST
Edited by :migrator

തിരുവനന്തപുരം:  സംസ്ഥാനത്ത് ബെവ്‌കോ മദ്യവില്‍പ്പനശാലകളുയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതുവരെയാണ് പുതുക്കിയ സമയം. നേരത്തെ രാവിലെ ഒന്‍പതുമുതല്‍ രാത്രി എട്ടുമണിവരെയായിരുന്നു പ്രവര്‍ത്തനസമയം കോവിഡ് ബാധയ്ക്കു മുൻപുള്ള സമയക്രമത്തിലേക്കാണ് ബെവ്‌കോ പ്രവർത്തനം മാറ്റുന്നത്. നാളെ മുതൽ പുതുക്കിയ സമയം നിലവിൽവരും.

സ്ത്രീകൾ ഉൾപ്പെടെ ജോലി ചെയ്യുന്ന സ്ഥാപനമാണ് ബെവ്‌കോയെന്നും യാത്രാ സൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ ഉത്തരവ് പു:നപരിശോധിക്കണമെന്നും വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ആർ.ശിശുകുമാർ സർക്കാരിനോട് ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now