വ്യാജമദ്യവുമായി ഇടുക്കിയിൽ ബെവ്കോ ജീവനക്കാരൻ പിടിയിൽ; 35 ലിറ്റ‌‌ർ പിടികൂടി 

35 ലിറ്റ‌‌ർ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ അടക്കം നാലു പേർ പിടിയിൽ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:16 am IST
Edited by :migrator

തൊടുപുഴ: വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ അടക്കം നാലു പേർ പിടിയിൽ. ഇടുക്കി പൂപ്പാറയിൽ നിന്നാണ് 35 ലിറ്റ‌‌ർ വ്യാജമദ്യവുമായി സംഘത്തെ പിടികൂടിയത്. ബെവ്കോ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ബിനു, സുഹൃത്ത് തിരുവനന്തപുരം സ്വദേശി ബിജു, ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനു മാത്യു, മകൻ എബിൻ എന്നിവരാണ് പിടിയിലായത്. 

ശാന്തൻപാറ പൊലീസിന്റെ വാഹന പരിശോധനക്കിടെയാണ് നാലം​ഗ സംഘം കുടുങ്ങിയത്. ബെവ്കോ ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങി കച്ചവടം നടത്തുന്നവർക്ക് വിൽക്കാനാണ് മദ്യം കൊണ്ടു വന്നത്. നാൽവർ സംഘം മദ്യം കടത്തിക്കൊണ്ടു വന്ന ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now