കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു, അടിയന്തര ലാന്‍ഡിങ്

ഇന്ന് രാവിലെ 6.30ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ അബുദാബി വിമാനമാണ് 7.35ഓടെ തിരിച്ചിറക്കിയത്.

flight
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് പ്രതീകാത്മക ചിത്രം
Edited by :ആതിര അഗസ്റ്റിന്‍
Last Updated :14 സെപ്റ്റംബർ 2025, 12:46 pm IST

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു. ഉടന്‍ തന്നെ വിമാനം അടിയന്തരമായി തിരിച്ചിക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്ന് രാവിലെ 6.30ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ അബുദാബി വിമാനമാണ് 7.35ഓടെ തിരിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫ് ചെയ്ത് പോയ ശേഷമാണ് സംഭവം.

വിമാനം അല്‍പ്പദൂരം സഞ്ചരിച്ചശേഷമാണ് പക്ഷിയിടിക്കുന്നത്. തുടര്‍ന്ന് ആകാശത്ത് വട്ടമിട്ട് പറന്നശേഷം അനുമതി ലഭിച്ചതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ തന്നെ സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. അല്‍പ്പനേരത്തേക്ക് പരിഭ്രാന്തി പരത്തിയെങ്കിലും യാത്രക്കാരെല്ലാം സുരക്ഷിതരാണ്. തിരിച്ചിറക്കിയ യാത്രക്കാരെ ഇന്ന് ഉച്ചയ്ക്ക് മറ്റൊരു വിമാനത്തില്‍ അബുദാബിയിലേക്ക് കൊണ്ടുപോകും.

പക്ഷിയിടിച്ചതിനാല്‍ വിമാനത്തിന് ചില സാങ്കേതിക തകരാറുണ്ട്. അതിനാല്‍ ഈ വിമാനത്തില്‍ യാത്ര പുനരാരംഭിക്കാനാകില്ല. ഇതിനാലാണ് മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ അയക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ബോയിങ് 737-8 എഎല്‍ വിമാനത്തിലാണ് പക്ഷിയിടിച്ചത്.

News Now

Summary

Bird hits air india flight after taking off emergency landing in kannur airport

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates