മാർ ജോസഫ് പൗവത്തിലിന്റെ കബറടക്കം ഇന്ന്

രാ​​​​വി​​​​ലെ 10 മണിയോടെ സം​​​​സ്‌​​​​കാ​​​​ര ​​​​ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ആരംഭിക്കും

മാർ ജോസഫ് പൗവത്തിൽ
Last Updated :20 January 2024, 9:18 am IST
Edited by :migrator

കോട്ടയം: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച്ബിഷപ്പ് മാർ ജോസഫ് പൗവത്തിലിന്റെ കബറടക്കം ഇന്ന്. സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ മേ​​​​ജ​​​​ർ ആ​​​​ർച്ച്ബി​​​​ഷ​​​​പ് ക​​​​ർദി​​​​നാ​​​​ൾ ജോ​​​​ർജ് ആ​​​​ല​​​​ഞ്ചേ​​​​രി​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർമി​​​​ക​​​​ത്വ​​​​ത്തി​​​​ൽ രാ​​​​വി​​​​ലെ 10 മണിക്ക് സം​​​​സ്‌​​​​കാ​​​​ര ​​​​ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ആരംഭിക്കും. കു​​​​ർബാ​​​​ന, ന​​​​ഗ​​​​രി​​​​കാ​​ണി​​​​ക്ക​​​​ൽ, തു​​ട​​​​ർന്നാണ് ക​​​​ബ​​​​റ​​​​ട​​​​ക്കം. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സെ​​​​ൻറ് മേ​​​​രീ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പ​​​​ള്ളി​​​​യി​​​​ലാണ് സംസ്കാരം. 

ചൊ​​​​വ്വാ​​​​ഴ്ച രാ​​​​വി​​​​ലെ ആറ് മണിയോടെ ചെ​​​​ത്തി​​​​പ്പു​​​​ഴ സെ​​​​ൻറ് തോ​​​​മ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ നിന്ന് പൗവ​​​​ത്തി​​​​ലി​​​​ൻറെ ഭൗ​​​​തി​​​​ക​​​​ശ​​​​രീ​​​​രം അ​​​​തി​​​​രൂ​​​​പ​​​​താ​​​​ ഭ​​​​വ​​​​ന​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ചു. സം​​​​സ്‌​​​​കാ​​​​ര ശു​​​​ശ്രൂ​​​​ഷ​​​​യു​​​​ടെ ഒ​​​​ന്നാം ഭാ​​​​ഗം ഇന്നലെ രാവിലെ ഏഴ് മണിയോടെ തുടങ്ങി. തുടർന്ന് പള്ളിയിൽ ഒരുദിവസം നീണ്ടുനിൽക്കുന്ന പൊതുദർശനം. ബുധനാഴ്ച രാവിലെ 9:30ന് സംസ്‌കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം ആരംഭിക്കും.

വാ​​​​ർധ​​​​ക്യ​​​​സ​​​​ഹ​​​​ജ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ങ്ങ​​​​ളെത്തുട​​​​ർന്ന് ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കെ ചെ​​​​ത്തി​​​​പ്പു​​​​ഴ സെ​​​​ൻറ് തോ​​​​മ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യിൽ ​​​​ലാ​​​​യി​​​​രു​​​​ന്നു പൗവത്തിലിന്റെ വിയോ​ഗം. സിബിസിഐയുടെയും കെസിബിസിയുടെയും അധ്യക്ഷൻ, ഇന്റർ ചർച്ച് കൗൺസിൽ ഫോർ എജ്യുക്കേഷൻ ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 

1930ൽ കുറുമ്പനാടം പൗവത്തിൽ കുടുംബത്തിൽ ജനിച്ച മാർ ജോസഫ് പൗവത്തിൽ 1962ലാണ് പൗരോഹിത്യം സ്വീകരിച്ചത്. 1977ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി. 1985 മുതൽ 2007 വരെ ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ്പായി സേവനമനുഷ്ഠിച്ചു. ഒരു പതിറ്റാണ്ടുകാലം ചങ്ങനാശേരി എസ്ബി കോളജിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now