
News Now
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ട്; യുഎഇ ഒന്നാമത്, പട്ടിക ഇതാ...

തൃത്താല കണ്ണന്നൂർ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം; ശ്രീകോവിലിന് മുന്നിലെ രണ്ട് ഭണ്ഡാരങ്ങൾ കവർന്നു

ഫര്ഹാന് പാക് നായകനായപ്പോള് ചരിത്രം വഴി മാറി; അഭിഷേകിന്റെ റെക്കോര്ഡ് തകര്ത്തു; പരമ്പരയിലെ താരം

Delhi Protest: യൂത്ത് കോണ്ഗ്രസ്, എൻഎസ്യുഐ പ്രവർത്തകർ കസ്റ്റഡിയിൽ
കേരളത്തിലെ ബിജെപിക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ അന്ത്യമാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരടി പോലും മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയാണെന്നും സംസ്ഥാനത്തെ ബിജെപി നേതൃത്വം യാദവ കുലംപോലെ അടിച്ചുതകരുമെന്നുമാണ് ഫേയ്സ്ബുക്കിൽ അദ്ദേഹം കുറിച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വീരവാദങ്ങൾ മുഴക്കിയിട്ട് ഒരു സീറ്റുപോലും കിട്ടിയില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സ്ഥിതി ദയനീയമാകും. ഈ ബിജെപിയാണ് കോൺഗ്രസ് ഇല്ലാതാകുമെന്ന് പറഞ്ഞു നടക്കുന്നത്. കേരള നിയമസഭയിൽ പത്തു സീറ്റ് കിട്ടാൻ നൂറു വർഷം കഴിഞ്ഞാലും ബിജെപിക്ക് സാധിക്കില്ലെന്നും അദ്ദേഹം കുറിച്ചു.
രമേശ് ചെന്നിത്തലയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്
പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ബി.ജെ.പിയുടെ അന്ത്യം കുറിക്കും. കേരളത്തിൽ ബി.ജെ.പിക്ക് ഒരടി പോലും മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയാണ്. കേരളത്തിലെ ബി.ജെ.പി നേതൃത്വം യാദവ കുലംപോലെ അടിച്ചുതകരും. ഇപ്പോൾ തന്നെ പാർട്ടിക്കുള്ളിലെ അന്തഛിദ്രം മൂലം മുന്നോട്ടു പോകാൻ പറ്റുന്നില്ല. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിലും വീരവാദങ്ങൾ മുഴക്കിയ പാർട്ടിയാണ് ബി.ജെ.പി. ഒരു സീറ്റ് പോലും കിട്ടിയില്ല. നിയമസഭയിൽ ആകെ കിട്ടിയത് ഒരു സീറ്റാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥിതി ദയനീയമാകും. ഈ ബി.ജെ.പിയാണ് കോൺഗ്രസ് ഇല്ലാതാകുമെന്ന് പറഞ്ഞു നടക്കുന്നത്. ഇല്ലാതാകാൻ പോകുന്ന കക്ഷി ബി.ജെ.പിയായിരിക്കും.
കേരള നിയമസഭയിൽ പത്തു സീറ്റ് കിട്ടാൻ നൂറു വർഷം കഴിഞ്ഞാലും ബിജെ.പിക്ക് സാധിക്കില്ല. നരേന്ദ്ര മോദിക്ക് കേരള നിയമസഭയിൽ അംഗങ്ങളെ നോമിനേറ്റ് ചെയ്യാൻ അധികാരം ഉണ്ടെങ്കിൽ മാത്രം സുരേഷ് ഗോപി പറഞ്ഞതു പോലെ പത്ത് അംഗങ്ങൾ ഉണ്ടായേക്കും. കേരളത്തിലെ ജനങ്ങൾ മതേതരവിശ്വാസികളാണ്.മതനിരപേക്ഷതയാണ് കേരളത്തിന്റെ മുദ്രവാക്യം.അതുകൊണ്ടു തന്നെ ബി.ജെപിക്ക് കേരളത്തിൽ ഇടമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


