കൊടകര കുഴൽപ്പണ കേസ്: കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും  

തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാനാണു സുരേന്ദ്രനു നോട്ടിസ് നൽകിയത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:46 am IST

തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30നു തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാനാണു സുരേന്ദ്രനു നോട്ടിസ് നൽകിയത്. ചോദ്യംചെയ്യലിന് ഹാജരാകുമെന്ന് സുരേന്ദ്രൻ അറിയിച്ചു. 

പരാതിക്കാരനായ ധർമരാജനും സുരേന്ദ്രനും തമ്മിൽ പലതവണ ഫോണിൽ സംസാരിച്ചതിന്റെ പേരിലാണ് ചോദ്യം ചെയ്യൽ. ആദ്യം അന്വേഷണ സംഘം നൽകിയ നോട്ടിസ് സ്വീകരിച്ചെങ്കിലും കാസർകോട് പാർട്ടി യോഗം നടക്കുന്നതിനാൽ ഹാജരാകില്ലെന്നു സുരേന്ദ്രൻ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. രണ്ടാമതു നൽകിയ നോട്ടിസ് പ്രകാരമാണ് ഇന്നു ഹാജരാകുന്നത്.

ഏപ്രിൽ മൂന്നാം തിയതി പുലർച്ചയാണ് കൊടകര മേൽപ്പാലത്തിന് സമീപത്തുനിന്ന് പണമടങ്ങിയ കാർ തട്ടിക്കൊണ്ടുപോയി പണം കവർന്നത്. മൂന്നരക്കോടി കവർന്നെന്നാണ് കേസ്. തെരഞ്ഞെടുപ്പ് ആവശ്യത്തിന്​ ബിജെപിയെത്തിച്ച ഫണ്ടാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now